Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Current Crisis

നിലവിലെ പ്ര​തി​സ​ന്ധി​ മോ​ദി​സ​ർ​ക്കാ​രി​ന്‍റെ ​ന​യംമൂ​ലം: എം.​എ. ബേ​ബി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ഇ​​​ന്ധ​​​ന വി​​​ല​​​വ​​​ർ​​​ധ​​​ന​​​യി​​​ലും രൂ​​​പ​​​യു​​​ടെ മൂ​​​ല്യ​​​ത്ത​​​ക​​​ർ​​​ച്ച​​​യി​​​ലും എ​​​ൽ​​​പി​​​ജി ല​​​ഭ്യ​​​ത​​​ക്കു​​​റ​​​വി​​​ലും മോ​​​ദി​​​സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ച്ച് സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി. രാ​ജ്യം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്കും വി​ല​ക്ക​യ​റ്റ​ത്തി​ലേ​ക്കും നീ​ങ്ങു​ന്നു.

പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ ക​ടു​ത്ത ക്ഷാ​മം​മൂ​ലം സാ​ധാ​ര​ണ​ക്കാ​ർ ക​രി​ഞ്ച​ന്ത​യെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​നോ​ട​കം​ത​ന്നെ ഇ​ന്ധ​ന​വി​ല ര​ണ്ടു​ത​വ​ണ വ​ർ​ധി​പ്പി​ച്ചു​ക​ഴി​ഞ്ഞു. വ​രും​ദി​വ​സ​ങ്ങ​ളി​ലും വി​ല ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യെ​യും സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ബേ​ബി എ​ക്സി​ൽ കു​റി​ച്ചു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി വി​​​ദേ​​​ശ​​​ത്താ​​​യി​​​രി​​​ക്കു​​​ന്പോ​​​ൾ വ​​​ൻ​​​തോ​​​തി​​​ലു​​​ള്ള ദാ​​​രി​​​ദ്ര്യത്തി​​​ന്‍റെ തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​നെ​​​ക്കു​​​റി​​​ച്ച് സം​​​സാ​​​രി​​​ക്കു​​​ന്നു​​. എ​​​ന്നാ​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​​​മാ​​​യി പ്ര​​​ശ്നം കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ ഒ​​​രു ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ക്കു​​​ന്നി​ല്ല. അ​​​ദാ​​​നി​​​ക​​​ൾ​​​ക്കും അം​​​ബാ​​​നി​​​ക​​​ൾ​​​ക്കും ട്രം​​​പു​​​ക​​​ൾ​​​ക്കും മാ​​​ത്രം അ​​​നു​​​കൂ​​​ല​​​മാ​​​യി രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത ന​​​യ​​​ങ്ങ​​​ൾ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​യും ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ​​​യും താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​ണ്.

പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ മ​​​റ​​​വി​​​ൽ മോ​​​ദി​​​ക്ക് ഒ​​​ളി​​​ക്കാ​​​നാ​​​കി​​​ല്ല. ജ​​​ന​​​ങ്ങ​​​ളു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു പ്ര​​​ഥ​​​മ​​​സ്ഥാ​​​നം ന​​​ൽ​​​കി ഇ​​​പ്പോ​​​ൾ​​​ത്ത​​​ന്നെ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണം- എം.​​​എ.​​​ബേ​​​ബി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up